താമരശ്ശേരി ചുരത്തില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
അപകടം കാരണം ഇവിടെ ഗതാഗത തടസ്സം നേരിടുന്നു
അടിവാരം: താമരശ്ശേരി ചുരത്തില ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഒമ്പതാംവളവില്‍ ചുരം ഇറങ്ങിവരികയായിരുന്ന ചരക്ക് ലോറിയും വയനാട് ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചത്.ടിപ്പര്‍ ഡ്രെെവറിന് പരിക്കേറ്റു.
ടിപ്പര്‍ ഡ്രെെവറെ ഹോസ്പിറ്റലില്‍ പ്രവേശിച്ചു. സ്ഥലത്ത് പോലീസും, ചുരം സംരക്ഷണസമിതി, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നു. ക്രെയിനുപയോഗിച്ച് വാഹനങ്ങള്‍ മാറ്റിയാല്‍ മാത്രമെ ഗതാഗതം പുനസ്ഥാപിക്കാനാവുകയുള്ളു.