സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സകുടുംബം ശാക്തീകരണ പദ്ധതിക്ക് തുടക്കമായി
പേരാമ്പ്ര പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സകുടുംബം ശാക്തീകരണ പദ്ധതിക്ക് പാലേരി,വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. പേരാമ്പ്ര പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു.
എസ് പി സി സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് വഹീദ പറേമ്മൽ അദ്ധ്യക്ഷത വഹിച്ചു. പി കെ രവിത , കെ പി മുരളികൃഷ്ണദാസ്, ടി കെ റിയാസ്, എൻ പി രാധിക, ഷിജി ബാബു , കമ്പനിമാൻ്റർ എസ് ജെ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കുന്ന തുറന്ന സംവാദത്തിന് പോലീസ്, എക്സൈസ്, ചൈൽഡ് ലൈൻ എന്നീ ഏജൻസികളുടെ സേവനവും ലഭ്യമായി, മുഴുവൻ വിദ്യാർത്ഥികളെയും ഭാഗവാക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 134 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ പി പി ജയരാജ്. പി ബാബു , കൗൺസിലർ യു കെ ഗോകില എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്യം നല്കി. കെ ജോതി , ഇല്ലത്ത് മോഹനൻ, നിസ്മ സമീർ, സവിത ബിജു, എൻ സതീശൻ, കെ പി ജയേഷ്, ഷിജി സുരേഷ്, എം ലീല, പി ദീപ, തസ്ലീമ നസി , പി എം സിദ്ദിക്ക്, രമ്യ ഗിരീഷ്, വി രമ്യ, പ്രജിഷ , ശരണ്യ , പി ഗിവീത എന്നിവർ വിവിധ സെഷനുകളിലെ ചർച്ചകളിൽ പങ്കെടുത്തു.