ഭിന്നശേഷി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ ബീറ്റ്സ് പദ്ധതി
മാവൂർ BRC യിൽ പദ്ധതി ആരംഭിച്ചു; പരിശീലനത്തിലെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു
മാവൂർ: ഭിന്നശേഷി കുട്ടികൾക്ക് നീന്തൽ പരീശീലനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ബീറ്റ്സ് പദ്ധതി മാവൂർ BRC യിൽ ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി വിദ്യാർഥികളുടെ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്താനും പദ്ധതി സഹായകരമാകും.
വെള്ളന്നൂർ സ്നേഹപ്രഭ നീന്തൽക്കുളത്തിൽ രാവിലെ 8 മുതൽ 9 വരെയാണ് ദിവസവും പരിശീലനം നൽകുന്നത് . 10 കുട്ടികൾ വീതമുള്ള ബാച്ചുകളായി 70 % കാഴ്ച്ച പരിമിതി അനുഭവിക്കുന്നവർ, ശ്രവണ പരിമിതിയുള്ളവർ, ശാരീരിക ചലന പരിമിതിയുള്ളവർ, ഓട്ടിസം ബാധിച്ചവർ ഉൾപ്പെടെയുള്ള ഹൈസ്‌കൂൾ - ഹയർസെക്കന്ററി ക്ലാസുകളിലെ പരിശീലനം നൽകുന്നത്.
പരിശീലനത്തിലെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി ഷീബ മുഖ്യാതിഥിയായി, മാവൂർ ബി.ആർ.സി പ്രോജക്ട് കോർഡിനേറ്റർ ജോസഫ് തോമസ്, സ്വിമ്മിംഗ് ട്രൈനെർ സ്നേഹപ്രഭ,ബഷീർ പി പി,സീന തോമസ്, ചിഞ്ചു ബി തുടങ്ങിയവർ സംസാരിച്ചു