headerlogo
local

ക്രിക്കറ്റ് ടൂർണ്ണമെന്റും , ഹെൽത്തി ഫുഡ് മേളയും സംഘടിപ്പിച്ചു

ക്രിക്കറ്റ് മത്സരം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു

 ക്രിക്കറ്റ് ടൂർണ്ണമെന്റും , ഹെൽത്തി ഫുഡ് മേളയും സംഘടിപ്പിച്ചു
avatar image

NDR News

05 Feb 2024 01:16 PM

കൂരാച്ചുണ്ട്:ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയോടാനുബന്ധിച്ചുള്ള ജീവതാളം പരിപാടിയുടെ ഭാഗമായി കൂരാച്ചുണ്ട് സി. എച്ച്. സി, കക്കയം പി. എച്ച് സി എന്നിവയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആറ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ടീമുകളും, കല്ലാനോട് സെന്റ് മീരാസ് ഹൈസ്‌കൂളിലെ 2 വനിതാ ടീമുകളെയും ഉൾപ്പെടുത്തി ക്രിക്കറ്റ് ടൂർണമെന്റും, ഹെൽത്തി ഫുഡ്‌ മേളയും സംഘടിപ്പിച്ചു.

    ക്രിക്കറ്റ് മത്സരം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ്,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഓ. കെ അമ്മദ്, സിമിലി ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഹസീന എന്നിവർ സംസാരിച്ചു.

    വാർഡ്‌ മെമ്പർമാരായ ആൻസമ്മ, അരുൺ ജോസ്, സിനി ഷിജോ, വിൻസി തോമസ്, വിജയൻ കൂരാച്ചുണ്ട്, സി. എച്ച്. സി മെഡിക്കൽ ഓഫിസർ, ഡോ :അസ്‌ലം ഫാറൂഖ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

NDR News
05 Feb 2024 01:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents