ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ തുടക്കമായി
കായികോത്സവം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാട നം ചെയ്തു
കോഴിക്കോട്: ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി പൊതു വിദ്യാലയങ്ങളിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്നതാണിത്. അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തളി സാമൂതിരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രോജക്‌ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പതാക ഉയർത്തി.
കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ പി.കെ. നാസർ, ജില്ല വിദ്യാഭ്യാസ ഓഫിസർ ഷാദിയബാനു, ജില്ല പ്രോഗ്രാം ഓഫിസർ വി.ടി. ഷീബ, സാമൂതിരി സ്‌കൂൾ പ്രധാനാധ്യാപകൻ പി.സി. ഹരിരാജ, ബി.പി.സിമാരായ പ്രവീൺകു മാർ, വി. ഹരീഷ്, ഒ. പ്രമോദ്, മനോജ്കുമാർ, ജോ സഫ് തോമസ് എന്നിവർ സംസാരിച്ചു.
വടകര വിദ്യാഭ്യാസ ജില്ല കായികോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയും താമരശ്ശേരി വിദ്യാഭ്യാസ ജില്ല കായികോത്സവം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സുനിൽ കുമാറും ഉദ്ഘാടനം ചെയ്തു.