ബാംഗ്ലൂർ-കണ്ണൂർ ട്രെയിൻ ഇനി കോഴിക്കോട്ടേക്കും
രാത്രി 9.30ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കണ്ണൂർ വഴി അടുത്തദിവസം ഉച്ചയ്ക്ക് 12:40ന് കോഴിക്കോട്ടെത്തും

കണ്ണൂർ: ബാംഗ്ലൂർ-കണ്ണൂർ ട്രെയിൻ ഇനി കോഴിക്കോട്ടേക്കും. കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബാംഗ്ലൂർക്ക് പോകുന്ന ട്രെയിൻ ആണ് കോഴിക്കോട്ടേക്ക് നീട്ടാൻ ഉത്തരവായത്.
രാത്രി 9.30ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കണ്ണൂർ വഴി അടുത്തദിവസം ഉച്ചയ്ക്ക് 12:40ന് കോഴിക്കോട്ടെത്തും. തിരിച്ച് മൂന്നരയ്ക്ക് കോഴിക്കോട് നിന്ന് മംഗലാപുരം വഴി ബാംഗ്ലൂർക്ക് പോകും.
അടുത്ത ദിവസം രാവിലെ 6 .35ന് അത് ബാംഗ്ലൂർ എത്തും. യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന ഒരു വാർത്തയാണിത്.