headerlogo
local

നന്മണ്ട എയുപി സ്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തി

ചേളന്നൂർ ബി ആർ സി യിലെ ട്രെയിനർ  അനിതഗോമസ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവഹിച്ചു.

 നന്മണ്ട എയുപി സ്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തി
avatar image

NDR News

31 Jan 2024 10:22 PM

   നന്മണ്ട :സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്കർ പദ്ധതിയുടെ ഭാഗമായി നന്മണ്ട എയുപി സ്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തി. ശാസ്ത്രവും ഗണിതവും സമന്വയിപ്പിച്ചു നടത്തിയ ഗണിത ഉത്സവം സംഘാടനം കൊണ്ട് മികവു പുലർത്തി. ചേളന്നൂർ ബി ആർ സി യിലെ ട്രെയിനർ  അനിതഗോമസ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവഹിച്ചു.

   "MAGNUS 2K24' എന്ന പേരിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേർന്ന് നടത്തിയ മേള എല്ലാവരുടെയും പങ്കാളിത്തം കൊണ്ടും സമ്പന്നമായി രുന്നു.ക്വിസ് മത്സരം, ക്വിസ് ബുക്ക് പ്രകാശനം, കാർഷിക വിഭവങ്ങളുടെ പ്രദർശനം, ഔഷധ സസ്യങ്ങളുടെ പ്രദർശനം, ഇവയ്ക്ക് പുറമേ രുചിയേറിയ നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി. വൈവിധ്യമാർന്ന നിരവധി ഭക്ഷ്യ വിഭവങ്ങളാണ് വിദ്യാർഥികൾ പ്രദർശനത്തിനായി ഒരുക്കിയത്.

   വാർഡ് മെമ്പർ ശ്രീമതി വികെ നിത്യകലയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ. ടി അനൂപ് കുമാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീമതി അമൃത, മാതൃസമിതി ചെയർപേഴ്സൺ ശ്രീമതി.ജിധി ജോബിഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. പി.എം പ്രവീൺ എന്നിവർ സംസാരിച്ചു.

NDR News
31 Jan 2024 10:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents