സ്‌കൂള്‍ ഏകീകരണം കോര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അധിക ചര്‍ച്ച വേണം: കെ.പി.എസ്.ടി.എ
കേരള പ്രദേശ് സ്‌കൂള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി :പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണത്തിനായി ഗവണ്‍മെന്റ് നിയോഗിച്ച കോര്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍മജീദ്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം ബാലുശ്ശേരി മറീന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകരണം നടപ്പിലാക്കുമ്പോള്‍ നഷ്ടമാകുന്ന തസ്തികളെക്കുറിച്ച് വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ പരിമിമാണെന്നും അദ്ദേഹം പറഞ്ഞു. പി.സിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി.സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍ ഉപഹാരം സമര്‍പ്പണം നടത്തി.
ഒ.കെ.ഷെറീഫ് , പി.എം . ശ്രീജേഷ്, പി.എം.ശ്രീജിത്ത്, അശോക്കുമാര്‍ , പി.രാമചന്ദ്രന്‍, ടി.ആബിദ് ,സുരേഷ്.ഇ.കെ, ഷാജു.പി.കൃഷ്ണന്‍ , ടി.കെ.പ്രവീണ്‍ , പി.നന്ദകുമാര്‍ സുജേഷ്.കെ.എം , ചിത്രാരാജന്‍ ,വി.ഷക്കീല, എം .കൃഷ്ണമണി എന്നിവര്‍ സംസാരിച്ചു.ഒ.കെ.ഷെറീഫ് വാര്‍ഷിക റിപ്പോര്‍ട്ടും പി.എം ശ്രീജേഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനം പി.സിജു( പ്രസിഡന്റ്) , ഒ.കെ.ഷെറീഫ് ( സെക്രട്ടറി),ബെന്നി ജോര്‍ജ് ( ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.