headerlogo
local

ചക്കിട്ടപാറപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും;സീനിയർ സിറ്റിസൺസ് ഫോറം

ഭിന്നശേഷി പെൻഷൻ കുടിശ്ശിക ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്ത ജോസഫിൻ്റെ കുടുംബത്തോട് ഐക്യധാർണ്ഠ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ധർണ

 ചക്കിട്ടപാറപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും;സീനിയർ സിറ്റിസൺസ് ഫോറം
avatar image

NDR News

27 Jan 2024 11:34 AM

ചക്കിട്ടപ്പാറ: സീനിയർ സിറ്റിസൺസ് ഫോറം ചക്കിട്ടപാറപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും.ഭിന്നശേഷി പെൻഷൻ കുടിശ്ശിക ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്ത ചക്കിട്ടപാറ പഞ്ചായത്തിലെ വളയത്ത് ജോസഫിൻ്റെ കുടുംബത്തോട് ഐക്യധാർണ്ഠ്യം പ്രകടിപ്പിച്ചു കൊണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ തെറ്റായ വിശദീകരണത്തിൽ പ്രതിഷേധിച്ചു കൊണ്ടും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും. 

      ജനവരി 30ാം തിയ്യതി രാവിലെ 11 മണിക്ക് ധർണ നടത്താൻ തീരുമാനിച്ചു. ഇ.കെ. അബൂബക്കർ അദ്ധ്യക്ഷതവഹിച്ചു. ജില്ല സിക്രട്ടറി സോമൻ ചാലിൽ രാജപ്പൻ നായർ, കെ.രാജീവൻ, ആർ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

NDR News
27 Jan 2024 11:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents