ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബ്രാഹ്മി കൃഷ്ണയും
ഫാറൂഖ് കോളേജ് എൻസിസി കേഡറ്റാണ് ബ്രാഹ്മി കൃഷ്ണ.

പേരാമ്പ്ര: കരുവണ്ണൂർ സ്വദേശിനിയും ഫാറൂഖ് കോളേജ് എം.എസ്.സി,മാത്‌സ് ഒന്നാം വർഷ വിദ്യാർത്ഥിയുമായ ബ്രാഹ്മി കൃഷ്ണയ്ക്ക് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുളള അവസരം ലഭിച്ചു.ഫാറൂഖ് കോളേജ് എൻസിസി കേഡറ്റായ ബ്രഹ്മി ഓൾ ഇന്ത്യ ഗാർഡ് SW നേവി വിഭാഗത്തിൽ നിന്നാണ് പരേഡിന്റെ ഭാഗമാകുക.
ബെറ്റാലിയൻ ലെവൽ, ഗ്രൂപ്പ് ലെവൽ, സ്റ്റേറ്റ് ലെവൽ, ഐ.ജി.സി. ലെവൽ സെലക്ഷന് ശേഷം ആർ ഡി സി യിൽ നടക്കുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന പത്തോളം കഠിനമായ ക്യാമ്പുകൾക്ക് ശേഷമാണ് കർത്തവ്യ പഥിൽ നിന്നും ഇന്ത്യ ഗേറ്റ് വരെ ബ്രാഹ്മി കൃഷ്ണ ഉൾപ്പെടുന്ന സംഘം പരേഡിൽ അണിനിരക്കുക.
പരേഡിൽ പ്രധാനമന്ത്രിക്ക് ഗൺ സല്യൂട്ട് ഉൾപ്പെടുന്ന ഗാർഡ് ഓഫ് ഓണർ നൽകുന്നതും ബ്രാഹ്മി കൃഷ്ണ ഉൾപ്പെടുന്ന എൻസിസി സംഘം ആയിരിക്കും. കരുവണ്ണൂരിലെ ബാബു വടക്കയിലിന്റെയും രാജശ്രീ.എ.സി യുടെയും മകളാണ് ബ്രാഹ്മി കൃഷ്ണ .