പറമ്പിൻ കാട് മലയിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാൻ ബഹുജന മാർച്ച്
പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പ്രതിഷേധക്കാർ
മന്ദങ്കാവ് : പറമ്പിൻകാട് മലയിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാൻ്റ് പ്രവർത്തനം പരിസര മലിനീകരണമുണ്ടാക്കുകയും, ശ്വാസ തടസ്സമുണ്ടാവുകയും ചെയ്യുന്നതിനാൽ പ്ലാൻ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്ലാൻ്റ് പരിസരത്തേക്ക് ബഹുജന മാർച്ച് നടത്തി.ഇവിടെ പ്ലാൻറ് പ്രവർത്തിക്കുന്നത് പരിസര വാസികൾക്ക് കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവൻ വിഭാഗങ്ങളും മാർച്ചിൽ പങ്കാളികളായി. മാർച്ചിനുശേഷം നടന്ന പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബറും പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറിയുമായ എം കെ ജലീൽ സംസാരിച്ചു. പഞ്ചായത്ത് മെംബർമാരായ സുജ സി കെ, നിസാർ തച്ചോറത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി ഷാജി, സി പി എം ലോക്കൽ കമ്മിറ്റി അംഗം എ എം ഗംഗാധരൻ, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് നരിക്കിലാട്ട്, യുഡിഎഫ് ചെയർമാൻ എം സത്യനാഥൻ, പ്രബീഷ് സി പി എന്നിവരും സംസാരിച്ചു.