ഇടുവാട്ട് ശ്രീ കരിയാത്തൻ ദേവീക്ഷേത്ര മഹോത്സവതിന് തുടക്കം
ദേവീക്ഷേത്ര പ്രതിഷ്ഠ മഹോത്സവവും പൊങ്കാലയും നടത്തും

മന്ദകാവ് :മന്ദകാവ് ഇടുവാട്ട് ശ്രീ കരിയാത്തൻ ദേവി ക്ഷേത്ര പ്രതിഷ്ഠ മഹോത്സവം ജനുവരി 23, 24, 25 തിയ്യതികളിൽ നടത്തുന്നു. പൊങ്കാലയ്ക്ക് 15 ന് മുമ്പ് ചീട്ടാക്കണം.
ചിരപുരാതനവും ബ്രഹ്മശ്വമായ ശ്രീ ഇടുവാട്ട് കരിയാത്തൻ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാർ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് നടത്തുന്നത്.
23 ന് വൈകുന്നേരം 3 മണിയ്ക്ക് കലവറ നിറയ്ക്കൽ ,ബിംബശുദ്ധി ജലാധിവാസവും . 24ന് രാവിലെ ഗണപതി ഹോമം , മൃത്യുഞ്ജയ ഹോമം. വൈകുന്നേരം ഭഗവതിസേവ, സർപ്പബലി .25 ന് രാവിലെ ദേവി ക്ഷേത്ര പ്രതിഷ്ഠയും പൊങ്കാലയും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.