headerlogo
local

കാട്ടുപോത്ത് ആക്രമണം ; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കരിയാത്തുംപാറ കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്

 കാട്ടുപോത്ത് ആക്രമണം ; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
avatar image

NDR News

21 Jan 2024 03:03 PM

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണമുണ്ടായതിനെ തുടര്‍ന്ന് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇന്നലെ ഇടപ്പള്ളി സ്വദേശിയെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു .

    കരിയാത്തുംപാറ കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്.

     എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുഞ്ഞിന്റെ പരിക്കും ഗുരുതരമല്ല. നീതുവിന്റെ വാരിയെല്ലിനും തലയ്ക്കും പരിക്കുണ്ട്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

NDR News
21 Jan 2024 03:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents