ചാത്തമംഗലത്ത് നാല് ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പോലീസിൻ്റെ പിടിയിൽ
വെള്ളലശ്ശേരി മാനോത്ത് ചാലിൽ ഷഹിൻ ഷറഫ് (28) നെയാണ് പോലീസ് പിടികൂടിയത്
ചാത്തമംഗലം: നാല് ഗ്രാം എം.എഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. വെള്ളലശ്ശേരി മാനോത്ത് ചാലിൽ ഷഹിൻ ഷറഫ് (28) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.
സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, അനീഷ്, എസ്.സി.പി.ഒ. അജീഷ്, സി.പി.ഒ. ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കിടെ വെള്ളലശ്ശേരി ചൂലൂർ റോഡിൽ വയലോരം ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് എം.ഡി.എം.എ. പിടിച്ചത്.