headerlogo
local

പഴമയുടെ മാധുര്യം തൊട്ടറിഞ്ഞ് വിദ്യാരംഗം സാഹിത്യ ശിൽപശാല, പിഞ്ചുഹൃദയങ്ങൾക്ക് കൗതുകമായി

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത  റാന്തൽവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്തു.

 പഴമയുടെ മാധുര്യം തൊട്ടറിഞ്ഞ് വിദ്യാരംഗം സാഹിത്യ ശിൽപശാല, പിഞ്ചുഹൃദയങ്ങൾക്ക് കൗതുകമായി
avatar image

NDR News

09 Jan 2024 10:14 PM

  കോട്ടൂർ :പഴമയുടെ മാധുര്യം തൊട്ടറിഞ്ഞ് വിദ്യാരംഗം സാഹിത്യ ശിൽപശാല പിഞ്ചുവിദ്യാർത്ഥി കൾക്ക് കൗതുകമായി.  നാട്ടുമൊഴിയും, നാട്ടു പൂവും, ഗൃഹോപകരണങ്ങളും,പച്ചോല കൊണ്ടുള്ള ഉൽപന്നങ്ങളും വിദ്യാർത്ഥികൾക്ക് പുതിയ അറിവ് പകർന്നു. ഓലപ്പുരയിൽ തയ്യാറാക്കിയ ഉറി, ഉലക്ക, ഉരൾ, റാന്തൽ വിളക്ക്, മുറം , പറ, അമ്മി, കുടുക്ക, കലം, നാഴി . പുൽപായ, അരിപ്പ , കയിൽ , കൊട്ട തുടങ്ങിയ പഴയ കാലത്തെ വീട്ട് ഉപകരണങ്ങൾ നിറഞ്ഞ വേദിയിൽ നാടൻ പാട്ട് കൂടി പകർന്ന് നൽകിയപ്പോൾ കുട്ടികൾക്ക് നവ്യാനുഭവമായി.

    വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സാഹിത്യ ശിൽപശാല യുടെ വേദിയിലാണ് കോട്ടൂർ എ.യു.പി.സ്കൂൾ വേറിട്ട അനുഭവമൊരുക്കിയത്.

   കഥാരചന, കവിതാരചന , നാടൻ പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലയിലെ എഴുപത്തിനാല് സ്കൂളുകളിൽ നിന്നും ഇരുന്നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത റാന്തൽവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എൻ..ബിനോയ് കുമാർ അധ്യഷത വഹിച്ചു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ വി.എം.അഷറഫ്സർഗോത്സവ വിശദീകരണം നടത്തി.

    വാർഡ് മെമ്പർ കൃഷ്ണൻ മണിയിലായിൽ, മാനേജർ കെ.സദാനന്ദൻ , എച്ച്.എം. ഫോറം കൺവീനർ പി.രാമചന്ദ്രൻ . ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ്, എം.പി.ടി. പ്രസിഡണ്ട് സഫിയ ഒയാസിസ്, ഹെഡ് മിസ്ട്രസ് ആർ.ശ്രീജ. കോഡിനേറ്റർ ജിതേഷ് പുലരി,സുജിന ജി.എസ്.കെ. അരുൺ കുമാർ, വി.കെ. സൗമ്യ. എൻ.പി.എ. കബീർ എന്നിവർ സംസാരിച്ചു.

സാഹിത്യകാരനും ചിത്രകാരനുമായ യു.കെ.രാഘവൻ മാസ്റ്റർ, സാഹിത്യകാരൻ പ്രദീപൻ കല്ലാച്ചി, ഫോക്‌ലോർ അവാർഡ് ജേതാവ് മജീഷ് കാരയാട് എന്നിവർ സാഹിത്യ ശിൽപശാലക്ക് നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. പ്ലാവില കൊണ്ടുണ്ടാക്കിയ ബാഡ്ജും, കുരുത്തോല പൂവുമാണ് അതിഥികൾക്ക് നൽകിയത്.

NDR News
09 Jan 2024 10:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents