headerlogo
local

അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു

അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് നരയംകുളം യുപി സ്കൂളിൽ വെച്ച് സമാപിച്ചു.

 അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ  നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു
avatar image

NDR News

02 Jan 2024 07:36 PM

കൂട്ടാലിട:അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിന സ്പെഷ്യൽ ക്യാമ്പ് നരയംകുളം യുപി സ്കൂളിൽ സമാപിച്ചു.

  ക്യാമ്പിൽ സന്നദ്ധം പരിപാടിയുടെ ഭാഗമായി പ്രഥമ ശുശ്രൂഷ, അഗ്നി സുരക്ഷാ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ പേരാമ്പ്ര അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർറഫീഖ് കാവിൽ ക്ലാസെടുത്തു.

  ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചും റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളെക്കുറിച്ചും പ്രയോഗിക പരിശീലനം നൽകി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.

   സ്കൂൾ പ്രിൻസിപ്പാൾ ടി. കെ ഗോപി മാസ്റ്ററുടെ നേതത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. കെ. ശാലിനി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.

NDR News
02 Jan 2024 07:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents