headerlogo
local

ചാലിക്കരയിലെ സ്നേഹാരാമം സാമൂഹ്യ ദ്രോഹികൾ തകർത്തു

ശുചിത്വ സന്ദേശമുയർത്തി കൊണ്ട് വിദ്യാർത്ഥികൾ പാഴ് വസ്തുക്കളും മറ്റും ഉപയോഗിച്ച് നിർമ്മിച്ച ആരാമമാണ് തകർത്തത്. 

 ചാലിക്കരയിലെ സ്നേഹാരാമം സാമൂഹ്യ ദ്രോഹികൾ തകർത്തു
avatar image

NDR News

27 Dec 2023 07:47 PM

 ചാലിക്കര :ചാലിക്കര സുഭിക്ഷയ്ക് മുൻ വശം നിരന്തരം കക്കൂസ് മാലിന്യം പ്ലാസ്റ്റിക് മാലിന്യം എന്നിവ നിക്ഷേപിക്കുന്ന സ്ഥലത്ത് നൊച്ചാട് ഗ്രാപഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സഹായത്തോടെ നൊച്ചാട് ഹയർ സെക്കന്ററി സ്ക്കൂൾ എൻ എസ് എസ് . വളണ്ടിയർമാർ നിർമ്മിച്ച സ്നേഹാരാമം രാത്രി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.

 ശുചിത്വ സന്ദേശമുയർത്തി കൊണ്ട് വിദ്യാർത്ഥികൾ പാഴ് വസ്തുക്കളും മറ്റും ഉപയോഗിച്ച് നിർമ്മിച്ച ആരാമമാണ് തകർത്തത്.   ഡിസംബർ 1 ന്  ജില്ല കലക്ടർ  സ്നേഹിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ച സ്നേഹാരാമം കോഴിക്കോട് ജില്ലയിലെ തന്നെ ആദ്യത്തെ മാതൃകാ സ്നേഹാരാമ മാണ്.

  രാത്രിയുടെ മറവിൽ നടന്ന ഈ അക്രമത്തിൽ പങ്കെടുത്തവരെ കണ്ടത്തണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിജി കൊട്ടാര യ്ക്കൽ പേരാമ്പ്ര പോലീസിൽ പരാതി നൽകി.

NDR News
27 Dec 2023 07:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents