headerlogo
local

എൻ.എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

പ്രശസ്ത പ്രഭാഷകൻ യു.കെ രാഘവൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

 എൻ.എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു
avatar image

NDR News

26 Dec 2023 10:10 PM

  എലത്തൂർ : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി.എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷൽ ക്യാമ്പ് എലത്തൂർ ജി.എം എൽ പി സ്കൂളിൽ പ്രശസ്ത പ്രഭാഷകൻ യു.കെ രാഘവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

 കോഴിക്കോട് കോർപറേഷൻ ഒന്നാം ഡിവിഷൻ കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ അധ്യക്ഷത വഹിച്ചു. കെ.പി പ്രദീപ് കുമാർ , എം.സത്യഭാമ, പുരുഷോത്തമൻ പടന്നയിൽ , മുഹമ്മദ് കോയ പാണ്ടികശാല , അഡ്വ ഐ വി രാജേന്ദ്രൻ , പ്രദീപൻ പി കെ അബ്ദുൽ വാസിദ് കെ.വി , പെരച്ചൻ മാസ് റ്റർ പി , നിസാർ കെ.എം, രാമചന്ദ്രൻ മാസ്റ്റർ , പ്രകാശൻ മാസ്റ്റർ . പി. റഫീഖ് മാസ്റ്റർ ആശംസ അറിയിച്ചു . പ്രിൻസിപ്പൽ ഫൈസൽ കെ.പി സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസർ നദീറ കുരിക്കൾ ക്യാമ്പ് പദ്ധതികൾ വിശദീകരിച്ചു.

 വളണ്ടിയർ സെക്രട്ടറി പൂജാ ലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു. അഗ്നി 2023 എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി പൊതു മാലിന്യ ഇടങ്ങളുടെ സൗന്ദര്യവൽക്കരണം , ലിംഗനീതി ക്യാമ്പയിൻ , ഋതുഭേദ ജീവനം ലഹരി വർജ്ജ്യ പൊതുസഭ - സഹചാരി - ഭിന്നശേഷി ശ്രമദാന യജ്ഞം തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. അദ്ധ്യാപകരായ സ്നിഗ്ദ്ധ അജയൻ , ബിനു സെബാസ്‌റ്റ്യൻ ആശാ സ്‌മിത മാത്യു,ജയ വല്ലി എന്നിവർ ആദ്യ ദിന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. ക്യാമ്പിന്റെ മുന്നോടിയായി എലത്തൂർ ടൗണിൽ നടത്തിയ വിളംബര ജാഥ ഏറെ ശ്രദ്ധേയ മായി.

NDR News
26 Dec 2023 10:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents