headerlogo
local

കാപ്പാട് തീരത്ത് ആവേശവും കൗതുകുമായി അരിക്കുളം പാലിയേറ്റിവ് സംഗമം

കാനത്തിൽ ജമില എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

 കാപ്പാട് തീരത്ത് ആവേശവും കൗതുകുമായി അരിക്കുളം പാലിയേറ്റിവ് സംഗമം
avatar image

NDR News

14 Dec 2023 07:19 AM

കപ്പാട്:  അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് രോഗികളും കൂട്ടിരിപ്പുകാരും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ എന്നിവർ ചേർന്ന് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസ യാത്രയും കുടുംബ സംഗമവും കലാപരിപാടികളും അതിരറ്റ ആവേശവം കൗതുകവു ഉണർത്തി.

  കാനത്തിൽ ജമില എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ എം. ഷീല, കെ. പി. രജനി, സ്ഥിരം സമിതി ചെയർമാൻമാരായ കെ. അബീനിഷ്, എൻ. വി. നജീഷ് കുമാർ , എം. പ്രകാശൻ, എൻ. എം. ബിനിത, മെമ്പർമാരായ എം പി മൊയ്തിൻ കോയ, വി മുഹമ്മദ്ഷെരീഫ്, കെ. എം. അമ്മത്, മെഡിക്കൽ ഓഫിസർ ഡോ: സി. സ്വപ്ന, എച്ച്.ഐ. മുജീബ് റഹ് മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

NDR News
14 Dec 2023 07:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents