ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണവും വെള്ളിയും നേടിയ കെ.എം. പീറ്ററിന് പൗരാവലിയുടെ സ്വീകരണം
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണവും വെള്ളിയും നേടിയ കെ.എം. പീറ്ററിന് ചക്കിട്ടപാറ പൗരാവലി ഊഷ്മളമായ ആദരം നൽകി. ഘോഷയാത്രയോടെ നടത്തിയ പരിപാടിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ഉപഹാരവും നൽകി.
ഏഷ്യാഡിൽ വെങ്കലം നേടിയ ജിൻസൺ ജോൺസനെയും ചടങ്ങിൽ ആദരിച്ചു. ജിൻസന്റെ അഭാവത്തിൽ പിതാവ് ജോൺസൺ ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
മെമ്പർമാരായ ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, വി.കെ. ബിന്ദു, കെ.എ. ജോസ് കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി. സുരാജൻ, എ.ജി ഭാസ്കരൻ, റെജി കോച്ചേരി, വി.വി. കുഞ്ഞിക്കണ്ണൻ, ബേബി കാപ്പുകാട്ടിൽ, കുഞ്ഞമ്മദ് പെരിഞ്ചേരി, ബിജു ചെറുവത്തൂർ, രാജീവ് തോമസ്, ജിതേഷ് മുതുകാട്, രാജൻ വർക്കി എം.ജെ. ത്രേസ്യ, ശോഭ പട്ടാണിക്കുന്നുമ്മൽ, കെ.എം. പീറ്റർ എന്നിവർ പ്രസംഗിച്ചു.