headerlogo
local

സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലർ യൂണിറ്റ് കുടുംബ സംഗമം നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജൻ ഉദ്ഘാടനം ചെയ്തു

 സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലർ യൂണിറ്റ് കുടുംബ സംഗമം നടത്തി
avatar image

NDR News

21 Nov 2023 09:26 AM

കൊഴുക്കല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂണിറ്റ് കുടുംബ സംഗമം നടത്തി. കെ. കെ മൊയ്തീൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജൻ ഉദ്ഘാടനം ചെയ്തു.

     ടി. സി നാരായണൻ അധ്യക്ഷത വഹിച്ചു. ബൈജു ആയടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് രക്ഷാധികാരി എൻ .കെ രാഘവൻ മാസ്റ്റർ എം.ടെക്. ഗോൾഡ് മെഡൽ ഫസ്റ്റ് റാങ്ക് കിട്ടിയ അമയ എസ് .കെ പുതിയോട്ടിലിനെ ആദരിച്ചു. , വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, ജില്ലാ ട്രഷറർഎൻ.കെ.ബാലകൃഷ്ണൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ടി .കുഞ്ഞിരാമൻ മാസ്റ്റർ, സംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി,വനിതാ വേദി കൺവീനർ സുമതി ടീച്ചർ, രാരിച്ചൻ കൊഴുക്കല്ലൂർ, ഗോപാലൻ പി ആയടത്തിൽ എന്നിവർ സംസാരിച്ചു.

     തുടർന്ന് നടന്ന കലാപരിപാടികളിൽ ജവാൻ മറിയ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു. അനഘ ചോളയിൽ ഏകാങ്കനാടകവും അവതരിപ്പിച്ചു. ഇബ്രാഹിം തിക്കോടി,പി.സി.കുഞ്ഞി കണ്ണൻ, ഗോപാലൻ പി.ആയടത്തിൽ റസിയ വി കണ്ണോത്ത്, എം.സി.രാജൻ സാരംഗ്,എം. പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

NDR News
21 Nov 2023 09:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents