പുരോഗമന കലാസാഹിത്യ സംഘം പയ്യോളി നോർത്ത് യൂണിറ്റ് അയനിക്കാട് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു
നാടകകൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു
പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മതേതര വീട്ടുമുറ്റത്ത് സദസ്സ് സംഘടിപ്പിച്ചു. നാടകകൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡൻറ് ഡോക്ടർ ആർ .കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രൻ മുദ്ര ,റഫീഖ് പറോളിഎന്നിവർ സംസാരിച്ചു.
സെക്രട്ടറി എം. കെ രാജേന്ദ്രൻ യൂണിറ്റ് പ്രസിഡണ്ട് കെ ഷൈജിൽ സ്വാഗതവും ,സെക്രട്ടറി കെ രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പ്രാദേശിക ഗായകരുടെ ഗാനമേളയും ജയൻ മൂരാടിന്റെ ഏകപാത്ര നാടകവും അരങ്ങേറി.