headerlogo
local

താമരശ്ശേരി ചുരത്തിൽ അൻപത് കോടിയുടെ പദ്ധതി

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെ ജനവികാരം പരിഗണിച്ചാണ് പദ്ധതി

 താമരശ്ശേരി ചുരത്തിൽ അൻപത് കോടിയുടെ പദ്ധതി
avatar image

NDR News

08 Nov 2023 12:57 PM

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍ വളവുകള്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി നവീകരിക്കാന്‍ അന്‍പത് കോടിയുടെ പദ്ധതി തയ്യാറാക്കുകയാണ് ദേശീയപാതാ വിഭാഗം . മൂന്ന് വളവുകളും മുപ്പത് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചായിരിക്കും നവീകരിക്കുക. 

       റോഡ് നവീകരണം ഏതുവിധിത്തില്‍ ആയിരിക്കണമെന്നതിന് കൃത്യമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും വളവുകള്‍ നവീകരിക്കുന്ന പദ്ധതിക്ക് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിക്കുന്ന മുറക്കായിരിക്കും തുടര്‍ നടപടിയുണ്ടാകുക.

      വര്‍ഷങ്ങളായി താമരശ്ശേരി ചുരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെ ജനവികാരം ശക്തമായി തുടരുകയാണ്. ഇതിനിടെ ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന് 2018-ല്‍ 0.92 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടിയിരുന്നെങ്കിലും മൂന്ന്, അഞ്ച് ഹെയര്‍പിന്‍ വളവുകള്‍ മാത്രമാണ് നവീകരിച്ചത്. 

     ദേശീയപാതയില്‍ പുതുപ്പാടി മുത്തങ്ങ റീച്ചിലെ നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി ചുരത്തിലെ വീതിയില്ലാതെ കിടക്കുന്ന വളവുകള്‍ വികസിപ്പിക്കാനായിരുന്നു ദേശീയപാതാ വിഭാഗം നടപടി എടുത്തിരുന്നത്. എന്നാല്‍, ഈ വലിയ പ്രവൃത്തിക്ക് കാലതാമസം വരുമെന്നത് കണക്കിലെടുത്താണ് ആറ്, ഏഴ്, എട്ട് വളവുകള്‍ പ്രത്യേക ഫണ്ട് വകയിരുത്തി നവീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

NDR News
08 Nov 2023 12:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents