കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം
ബസ്സിനും പിക്കപ്പ്‌വാനിനും ഇടക്ക് സ്‌കൂട്ടി കുടുങ്ങിപ്പോയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പപറയുന്നു.
കരുവണ്ണൂർ :ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം.പാലേരി ചരത്തിപ്പാറ അനീഷിന്റെ ഭാര്യ രമ്യ (33)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അനീഷിനും പരിക്കേറ്റിട്ടുണ്ട്.
ബസ്സിനും പിക്കപ്പ്‌വാനിനും ഇടക്ക് സ്‌കൂട്ടി കുടുങ്ങിപ്പോയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇരുവരും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 30 ഓടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന പുലരി ബസ് പിക്കപ്പുവാൻ എന്നിവയിൽ ലഭിച്ചാണ് അപകടം.
കെഎല്‍ 77b 7985 സ്‌കൂട്ടിയാണ് അപകടത്തില്‍ പ്പെട്ടത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസ്സിനും മറ്റൊരു പിക്കപ്പ് വാനിനും ഇടക്ക് കുടുങ്ങി അപകടത്തില്‍ പെടുകയായിരുന്നു. മക്കൾ ആദിദേവ് ദേവദത്ത് (ഇരുവരും പടവ് ഹോളി ഫാമിലി സ്കൂൾ വിദ്യാർഥികളാണ് ) പിതാവ് ബാലൻ (കൂട്ടാലിട) മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: സൗമ്യ,ഉണ്ണി.