കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി സാമൂഹിക സുരക്ഷാ പദ്ധതികളെപ്പറ്റിയുള്ള സെമിനാർ സംഘടിപ്പിച്ചു
കേരള ഗ്രാമീണ ബാങ്ക് ഉള്ളിയേരി ശാഖ മാനേജർ ജയകൃഷ്ണൻ തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടൂർ: കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കേരള ഗ്രാമീണ ബാങ്ക് ഉള്ളിയേരി ശാഖയും സംയുക്തമായി തെരുവത്തുകടവ് സൊസൈറ്റി ഓഫീസിൽ വെച്ച് സാമൂഹിക സുരക്ഷ പദ്ധതികളെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് മാനേജർ ജയകൃഷ്ണൻ തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു.
സൊസൈറ്റിയിൽ നിന്ന് ടീച്ചേർസ് ട്രൈനിങ്ങിനായി ആലപ്പുഴയിലേക്ക് പോകുന്നതിനുള്ള അവസരം ലഭിച്ചിട്ടുള്ള അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ ജിഷ്ണു ഉള്ളിയേരി കൈമാറി.
കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സുനി എൻ.വി., സജില കുന്നത്ത്, പുഷ്പലത താഴത്താട്ടിൽ എന്നിവർ പ്രസംഗിച്ചു.