നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ മന്ദങ്കാവിൽ നടന്നു
സാംസ്കാരിക സദസ്സ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു
മന്ദങ്കാവ്: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ കലാ മത്സരങ്ങൾ മന്ദങ്കാവിൽ വെച്ച് നടന്നു. സമാപനത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ച പ്രദീപ് കുമാർ കാവുന്തറ മുഖ്യാതിഥിയായിരുന്നു. സുധീഷ് ചെറുവത്ത് സ്വാഗതവും ലിജി തേച്ചേരി നന്ദിയും പറഞ്ഞു.
ടി.സി. സുരേന്ദ്രൻ, എം.കെ. ജലീൽ, സുജ പി., ടി. നിസാർ, ഹരിചന്ദന, ദിലീഫ് മഠത്തിൽ, സുഹറ മക്കാട്ട് എന്നിവർ സംസാരിച്ചു.