headerlogo
local

തുറയൂരിൽ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്തി

ഈ മാസം 25 വരെ കർഷകർക്ക് മണ്ണ് സാമ്പിളുകൾ കൃഷിഭവനിൽ എത്തിക്കാം

 തുറയൂരിൽ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്തി
avatar image

NDR News

14 Oct 2023 10:47 AM

തുറയൂർ:തുറയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തുറയൂരിൽ കർഷകർക്ക് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി. അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ് സ്മിതാ നന്ദിനിയ്ക്ക് മണ്ണ് സാമ്പിൾ നൽകിക്കൊണ്ട് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ .ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

      കൃഷി ഓഫീസർ വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക കാർഷിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.കൃഷി അസിസ്റ്റൻറ് വിജില വിജയൻ നന്ദി രേഖപ്പെടുത്തി. ഈ മാസം 25 വരെ കർഷകർക്ക് മണ്ണ് സാമ്പിളുകൾ കൃഷിഭവനിൽ എത്തിക്കാമെന്ന് അറിയിപ്പും കൊടുത്തു.

NDR News
14 Oct 2023 10:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents