ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഒളിമ്പ്യൻ റഹ്മാന്റെ സ്മൃതികുടീരത്തിൽ നിന്ന് ആരംഭിച്ചു
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ദീപശിഖ കൊളുത്തിനൽകി
കോഴിക്കോട്: ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ റഹ്മാന്റെ കണ്ണംപറമ്പ് ശ്‌മശാനത്തിലെ സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ദീപശിഖ കൊളുത്തിനൽകി.
ഡിഡിഇ സി മനോജ്‌കുമാറും ദേശീയ ഫൂട്ട്‌വോളി അസോസിയേഷൻ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്‌റഫും ഏറ്റുവാങ്ങി. ശേഷം കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങൾക്ക് കൈമാറി.
ടി എം സുബൈർ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ, ബിനോജ്, എം പി സക്കീർ ഹുസൈൻ, ടി പി കുഞ്ഞാടി, കെ നബീൽ എന്നിവർ സംസാരിച്ചു. ആർ കെ ഷാഫി സ്വാഗതവും സി ടി ഇല്യാസ് നന്ദിയും പറഞ്ഞു.വ്യാഴം രാവിലെ മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ദീപശിഖ തെളിക്കും.