headerlogo
local

എൻ.എച്ച്.എസ്. വാകയാട് 1975-78 ഹൈസ്കൂൾ ബാച്ച് വീണ്ടും ഒത്തുകൂടി

കോഴിക്കോട് മേൽപ്പഴനി ക്ഷേത്രം മയിലാടുംകുന്നിലാണ് 45 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ

 എൻ.എച്ച്.എസ്. വാകയാട് 1975-78 ഹൈസ്കൂൾ ബാച്ച് വീണ്ടും ഒത്തുകൂടി
avatar image

NDR News

11 Oct 2023 09:49 PM

കോഴിക്കോട്: എൻ.എച്ച്.എസ്. വാകയാട് 1975-78 ഹൈസ്കൂൾ പെൺകുട്ടികളുടെ ബാച്ച് സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് മേൽപ്പഴനി ക്ഷേത്രം മയിലാടുംകുന്നിലാണ് 45 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള 30-ഓളം അമ്മമാരും മുത്തശ്ശിമാരും ഒരു ദിവസത്തേക്ക് പഴയ കളിക്കൂട്ടുകാരികൾ ആയി മാറി. ജീവിത പ്രാരബ്ധത്തിന് ഇടയിൽ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന പാട്ടുകളും കഥകളും ചിത്രങ്ങളും സങ്കടങ്ങളും തമാശകളും പരസ്പരം പങ്കുവെച്ചു. കോഴിക്കോട് പ്ലാനറ്റോറിയം സന്ദർശനവും ഉണ്ടായിരുന്നു. 

      നാദാപുരം എം.എൽ.എ. ഇ.കെ. വിജയന്റെ ഭാര്യ അനിത, റിട്ട: അധ്യാപികമാരായ രമണി, സുജാത, കവയത്രിയായ പുഷ്പലത തുടങ്ങിയവർ സംസാരിച്ചു. അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ചുമർചിത്ര രചനയിൽ വ്യാപൃതയായ വത്സല അമ്പലപുത്തൂർ സഹപാഠികൾക്ക് എല്ലാവർക്കും താൻ വരച്ച ചിത്രങ്ങൾ സമ്മാനിച്ചു. 

     കേറ്ററിംഗ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രേമയുടെ വകയായുള്ള ഉച്ച ഭക്ഷണവും കഴിച്ച് വീണ്ടും കാണാമെന്ന ഉറപ്പിൽ അവർ തൽക്കാലത്തേക്ക് വിടപറഞ്ഞു.

NDR News
11 Oct 2023 09:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents