കായണ്ണ ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
അഡ്വ: കെ.എം. സച്ചിൻദേവ് എം.എൽ.എ. പ്രകാശന കർമ്മം നിർവ്വഹിച്ചു
കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ അഡ്വ: കെ.എം. സച്ചിൻദേവ് എം.എൽ.എ. പ്രകാശനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജൈവവൈവിധ്യങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ടുകൾ ക്രോഡീകരിച്ചാണ് രജിസ്റ്റർ പുറത്തിറക്കിയത്. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ ഗ്രാമപഞ്ചായത്ത് ആണ് ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കുന്നത്.
കാർഷിക ജൈവവൈവിധ്യം, പഴവർഗ്ഗവിളകൾ, കാലിത്തീറ്റ വിളകൾ, മണ്ണിനങ്ങൾ, വിളകളെ ആക്രമിക്കുന്ന കീടങ്ങൾ, വന്യജല ജൈവവൈവിധ്യം, ശുദ്ധജല ഒരു ജലജൈവവൈവിധ്യം എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ.വി. ഗോവിന്ദൻ മുഖ്യ അതിഥിയായി. ജില്ലാ കോഡിനേറ്റർ കെ.പി. മഞ്ജു, കൺവീനർ കെ.വി.സി. ഗോപി, വൈസ് പ്രസിഡൻ്റ് ഷീബ, സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺ കെ.വി. ബിൻഷ, സി.ഡി.എസ്. ചെയർപേഴ്സൺ പ്രജിന ആർ. എന്നിവർ സംസാരിച്ചു.