headerlogo
local

എം.കെ. പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മുൻസിപ്പൽ കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു

 എം.കെ. പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

09 Oct 2023 06:14 PM

കീഴൂർ: സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിലെ മുൻ എം.എൽ.എയും, മാതൃകാ സോഷ്യലിസ്റ്റുമായിരുന്ന എം.കെ. പ്രേംനാഥ് അനുസ്മരണം നടത്തി.

      തച്ചൻകുന്ന് ഭാവന കലാവേദിയിൽ നടന്ന അനുസ്മരണ സമ്മേളനം പയ്യോളി മുൻസിപ്പൽ കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു.

     ശശികുമാർ മലയിൻകീഴ് (സമത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്), ഷാജിലാൽ തൃശൂർ (സമതാ സംസ്ഥാന സെക്രട്ടറി), ഉഷ സി. നമ്പ്യാർ (കവയിത്രി), ജിതേഷ് പുനത്തിൽ, കളത്തിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമതാ കോഴിക്കോട് ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവ് സ്വാഗതവും ശശി കോവുമ്മൽ നന്ദിയും രേഖപ്പെടുത്തി.

NDR News
09 Oct 2023 06:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents