headerlogo
local

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ 'തിരികെ സ്കൂളിലേക്ക് ' അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ

കൊയിലാണ്ടി എം. എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.

 കൊയിലാണ്ടി നഗരസഭ കുടുംബശ്രീ 'തിരികെ സ്കൂളിലേക്ക് ' അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ
avatar image

NDR News

08 Oct 2023 07:23 PM

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ' തിരികെ സ്കൂളിലേക്ക് ' അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ - 2023 കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എം. എൽ. എ കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഷിജു മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) സ്വാഗതം പറഞ്ഞു. 

 

   വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു. പരിപാടിയിൽ കെ എ ഇന്ദിര ടീച്ചർ, (ചെയർപേഴ്സൺ വികസനം), നിജില പറവക്കൊടി (ചെയർപേഴ്സൺ വിദ്യാഭ്യാസം) പ്രജില (ചെയർപേഴ്സൺ, ആരോഗ്യം) കൗൺസിലർമാരായ എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി ,സി. പ്രഭ ടീച്ചർ, എൻ.എസ്. വിഷ്ണു, റഹ്മത്ത് കെ. ടി. കെ, ദൃശ്യ, സുധ, എൻ. യു. എൽ. എം സിറ്റി മിഷൻ മാനേജർ തുഷാര, പ്രദീപൻ (പ്രിൻസിപ്പൽ, ജി വി എച്ച് എസ് എസ് ) രമിത. വി. (മെമ്പർ സെക്രട്ടറി, കുടുംബശ്രീ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 പരിപാടിക്ക് വിബിന (സൗത്ത് സി ഡി എസ് ചെയർപേഴ്സൺ) നന്ദി പറഞ്ഞു. 15 ക്ലാസ്സ്‌ മുറികളിലായി 17 ആർ പി മാരുടെ നേതൃത്വത്തിൽ 420ഓളം അംഗങ്ങൾക്ക് പരിശീലനം നൽകി. പരിശീലനാർഥികളുടെ 100% പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി കുട്ടികളുമായി ഒരു ക്രഷും അംഗൻവാടി ടീച്ചർമാരുടെ സേവനം പ്രയോജനപ്പെടുത്തികൊണ്ട് സംഘടിപ്പിച്ചിരുന്നു. 

 

കുടുംബശ്രീ നേതൃത്വത്തിൽ നവമാധ്യമ പരിശീലനം ലഭിച്ച ബാലസഭ കുട്ടികളുടെ ഒരു ടീം ' തിരികെ സ്കൂളിലേക്ക്' പരിശീലന ക്ലാസ്സുകളുടെ സോഷ്യൽ മീഡിയ ടീം ആയി പ്രവർത്തിച്ചു. പരിശീലനം പൂർത്തീകരിച്ച അംഗങ്ങൾക്ക് കുടുംബശ്രീ സി. ഡി എസ് സർട്ടിഫിക്കറ്റും നൽകി.

NDR News
08 Oct 2023 07:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents