കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പയിൻ; പരിശീലനത്തിന് തുടക്കം
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം നിർവഹിച്ചു
നൊച്ചാട്: കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പയ്ന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ സി.ഡി.എസ്. ആർ.പിമാർക്കായി ഒക്ടോബർ 5,6 തിയ്യതികളിൽ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് പരിശീലകർക്കുള്ള പരിശീലനം സംഘടിപ്പിക്കും. പരിശീലനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
നൊച്ചാട് സി.ഡി.എസ്. ചെയർ പേഴ്സൺ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു കെ.കെ., നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം. കുത്തിക്കണ്ണൻ എന്നിവർ ആശംസയർപ്പിച്ചു.
ആരോഗ്യസ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിസോഴ്സ് പേഴ്സൺ സി. മുഹമ്മദ് സ്വാഗതവും ജനപ്രതിനിധികൾ, പേരാമ്പ്ര ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ 94 കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർ പരിശീലനർത്ഥികളായി എത്തിച്ചേർന്നു. ക്ലാസുകൾ ഏക്സാത് അംഗം ഇ.ടി. അനിൽകുമാർ, ജന്റർ റിസോഴ്സ് പേഴ്സൺ ശോഭ എൻ.പി., കാസ് അംഗം സതി, എം.ഇ.സി. ധന്യ, ഓക്സിലറി അംഗം അനുശ്രീ, ഏക്സാത് അംഗം ഷൈനി, ബ്ലോക്ക് കോർഡിനേറ്റർ വസീഫ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
എല്ലാ സി.ഡി.എസ്സിലും ഒക്ടോബർ 8 മുതൽ ഡിസംബർ 10 വരെ സ്കൂൾ അവധി ദിവസങ്ങളിൽ തെരത്തെടുത്ത സ്കൂളിൽ വെച്ച് കുടുംബശ്രീയിലെ മുഴുവൻ അംഗങ്ങൾക്കും വിദ്യാലയ അനുഭവം പകർന്ന് കൊണ്ട് ക്ലാസുകൾ നൽകും. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങൾ, അംഗങ്ങൾ നേടിയ കരുത്ത്, നിലവിലെ പോരായ്മകൾ എന്നിവ ചർച്ച ചെയ്ത് അയൽ കൂട്ടങ്ങളെ ശാക്തീകരിക്കുകയാണ് കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പ്‌യൻ ലക്ഷ്യമിടുന്നത്.