headerlogo
sports

ക്രിക്കറ്റ് ലോകകപ്പിനായുള്ള പോരാട്ടം ഇന്ന് തുടങ്ങുന്നു; ആദ്യ മത്സരത്തിൽ ടോസ്‌ ന്യൂസിലൻഡിന്‌

നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡുമാണ്‌ ഏറ്റമുട്ടുന്നത്‌

 ക്രിക്കറ്റ് ലോകകപ്പിനായുള്ള പോരാട്ടം ഇന്ന് തുടങ്ങുന്നു; ആദ്യ മത്സരത്തിൽ ടോസ്‌ ന്യൂസിലൻഡിന്‌
avatar image

NDR News

05 Oct 2023 04:07 PM

അഹമ്മദാബാദ്‌ :ക്രിക്കറ്റിന്റെ ലോക കിരീടത്തിനായുള്ള പോരാട്ടത്തിന്‌ ഇന്ന്‌ തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങൾക്കുമപ്പുറം പുതിയ അവകാശി കിരീടത്തിൽ മുത്തമിടും.മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പകൽ രണ്ടിന്‌ തുടങ്ങുന്ന ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡുമാണ്‌ ഏറ്റമുട്ടുന്നത്‌. 

     പരിക്ക്‌ ഭേദമായ മത്സരത്തിറങ്ങിയ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ കിവികൾക്കായി പക്ഷേ ആദ്യ മത്സരത്തിറങ്ങില്ല. പേസ്‌ നിരയിലെ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന്‌ പകരം ക്യാപ്‌റ്റനായ ടോം ലാതം വ്യക്തമാക്കി.

    ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. 2019 ലോകകപ്പ്‌ ഫൈനലിന്റെ വിജയമധുരം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ടും മുറിവുണക്കാൻ കിവികളും ഇറങ്ങുന്നു.

NDR News
05 Oct 2023 04:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents