headerlogo
local

'മാനസികാരോഗ്യവും ശാരീരികാരോഗ്യവും ചേർത്ത് പിടിച്ചാൽ ജീവിതസായാഹ്നം പുലരിക്ക് തുല്യമാക്കാം' ;കെ.എസ്.എസ്.പി.യു

ലോക വയോജന ദിനം ആചരിച്ച് കെ.എസ്.എസ്.പി.യു തലശ്ശേരി ടൗൺ ബ്ലോക്ക് കമ്മിറ്റി

 'മാനസികാരോഗ്യവും ശാരീരികാരോഗ്യവും ചേർത്ത് പിടിച്ചാൽ ജീവിതസായാഹ്നം പുലരിക്ക് തുല്യമാക്കാം' ;കെ.എസ്.എസ്.പി.യു
avatar image

NDR News

03 Oct 2023 11:00 AM

തലശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും മോട്ടിവേഷൻ ക്ലാസും നടന്നു . എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു .

     മാനസികാരോഗ്യവും ശാരീരികാരോഗ്യവും ചേർത്ത് പിടിച്ചാൽ ജീവിതസായാഹ്നം പുലരിക്ക് തുല്യമാക്കാം എന്ന് അദ്ദേഹം പറഞ്ഞു. "വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളും" എന്ന വിഷയത്തിൽ രോഷിത ടീച്ചർ ക്ലാസെടുത്തു.

    തോപ്പിൽ അമീറലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ .കെ വിനോദ് കുമാർ, എം.വി ബാലറാം, എൻ.എ. കുൽസൻ ബീവി ടീച്ചർ, എം. സി രാജൻ , കനകരാജ് എന്നിവർ സംസാരിച്ചു. സദസ്സിന്റെ ശ്രദ്ധാപൂർവ്വ മുള്ള ഇരിപ്പും, ക്രിയാത്മക പ്രതികരണവും, പരിപാടിയെ വേറിട്ട ഒന്നാക്കി മാറ്റി.

NDR News
03 Oct 2023 11:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents