കെ.ജി. ജോർജിന് ആദരാജ്ഞലി അർപ്പിച്ച് ഫീനിക്സ് സ്വയം സഹായ സംഘം
പി.കെ. സുരേഷ് യോഗത്തിൽ അധ്യക്ഷനായി

നൊച്ചാട്: മലയാള സിനിമയ്ക്ക് ആധുനികതയുടെ ചാരുതയും തീഷ്ണതയും സമ്മാനിച്ച സംവിധായകൻ കെ.ജി. ജോർജിന് നൊച്ചാട് ചേർന്ന ഫീനിക്സ് സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി. മനുഷ്യമനസ്സിൻ്റെ സങ്കീർണതകളെ സൂക്ഷ്മമായി ചിത്രീകരിച്ച ജോർജിൻ്റെ സിനിമകൾ പലതും മലയാളത്തിലെ ക്ലാസിക്കുകളാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പി.കെ. സുരേഷ് പറഞ്ഞു.
കെ.കെ. ഇബ്രാഹിം, എൻ.കെ. യൂസഫ്, ഇ.എം. കുഞ്ഞിക്കണ്ണൻ, പി.പി. റാഷിദ്, എൻ.കെ. ഷാജി, എ.കെ. സജിത്ത്, സുജിത്ത് എൻ.കെ. എന്നിവർ സംസാരിച്ചു. സജീർ ഇ.എം. സ്വാഗതവും രനീഷ് ഇ.പി. നന്ദിയും പറഞ്ഞു.