കരുവണ്ണൂർ അരീക്കചാലിൽ ക്വാറി നിർമ്മാണം അനുവദിക്കില്ലെന്ന് നാട്ടുകാർ
പരിശോധന നടത്താനെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു
നടുവണ്ണൂർ: ഗ്രാമ പഞ്ചായത്തിലെ കരുവണ്ണൂരിൽ അരീക്കചാലിൽ ക്വാറി നിർമ്മാണം അനുവദിക്കില്ലെന്ന് നാട്ടുകാർ. ക്വാറിയുടെ പ്രവർത്തനത്തിനായി പരിശോധന നടത്താനെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെയും ക്വാറി മുതലാളിയെയും പ്രദേശവാസികൾ തടഞ്ഞു.
ജനവാസ കേന്ദ്രത്തിൽ ക്വാറി അനുവദിക്കില്ലെന്ന് പ്രദേശവാസികൾ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സമര സമിതി ചെയർമാൻ എ.സി. സുബിഷ്, അനൂപ്, എ.സി. മനോജ്, എ.സി. വിജയൻ, വിപിൻ പി.എം. എന്നിവർ നേതൃത്വം നൽകി.