എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാന സംഗമം കൊയിലാണ്ടിയിൽ നടന്നു
സംസ്ഥാന പ്രസിഡണ്ട് സൽമ അൻവാരിയ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: എം.ജി.എം ഉദ്യോഗസ്ഥരുടെ സംസ്ഥാന സംഗമം കൊയിലാണ്ടി മുൻസിപ്പൽ ഓഢിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് സൽമ അൻവാരിയ ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഹവ്വയും മാതാവ് ഫെബിന ടീച്ചറും മുഖ്യാതിഥികളായി. സ്പർദ്ധയും അസഹിഷ്ണുതയും ഇല്ലാത്ത ഒരു സമൂഹ സൃഷ്ടിക്കായി ഉദ്യോഗസ്ഥ വൃന്ദം പ്രതിജ്ഞാ ബദ്ധരായിരിക്കണമെന്ന് സംഗമം വ്യക്തമാക്കി.
നജീബ ടീച്ചർ സ്വാഗതം പറഞ്ഞു .മറിയക്കുട്ടി ടീച്ചർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ പാലക്കോട്, കെ എൻ .എം മർകസു ദഅവ എന്നിവർ അനൗപചാരിക വിദ്യാഭ്യാസ പദ്ധതികളെ പരിചയപ്പെടുത്തി. സി.ഐ.ഇ.ആർ പ്രവർത്തനങ്ങളെ പറ്റി ഡോക്ടർ ഐ .പി അബ്ദുസ്സലാം പ്രഭാഷണം നടത്തി . അഫീഫ പൂനൂർ, അബ്ദുൽ കരീം സുല്ലമി , എടവണ്ണ, അയ്യൂബ് എറണാകുളം, ഷമീം പാറന്നൂർ എന്നിവർ സംസാരിച്ചു.
എം.ജി.എം ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ,ബുഷ്റ നജാതീയ എൻ എം അബ്ദുൽ ജലീൽ, കാസിം മാസ്റ്റർ, സ്റ്റേറ്റ് സെക്രട്ടറി ഫാത്തിമത്തുൽ ഹിബ എന്നിവർ ആശംസകൾ നേർന്നു. ഫാത്തിമ ടീച്ചർ ചാലിക്കര നന്ദി രേഖപ്പെടുത്തി.