കുടുംബശ്രീയെ പഠിക്കാൻ ചേമഞ്ചേരിയിലെത്തി അരുണാചൽപ്രദേശ് സംഘം
പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മുപ്പതംഗസംഘമാണ് ചേമഞ്ചേരിയിൽ എത്തിയത്
ചേമഞ്ചേരി : കുടുംബശ്രീ പ്രവർത്തനത്തെ പറ്റി പഠിക്കാൻ അരുണാചൽ പ്രദേശിൽനിന്ന് സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷന് കീഴിൽ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മുപ്പതംഗസംഘം ചേമഞ്ചേരിയിലെത്തി.
മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ, അങ്കണവാടികൾ, മാലിന്യസംസ്കരണ കേന്ദ്രങ്ങൾ, കുടുംബശ്രീ സംരംഭങ്ങൾ തുടങ്ങിയവ സംഘം സന്ദർശിക്കും.
അരുണാചൽസംഘത്തിനുള്ള സ്വീകരണത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് എം. ഷീല, ക്ഷേമകാര്യസമിതി അധ്യക്ഷരായ സന്ധ്യ ഷിബു, വി. അബ്ദുൾ ഹാരിസ്, അതുല്യ ബൈജു, കുടുംബശ്രീ ചെയർപേഴ്സൺ ആർ.പി. വത്സല എന്നിവർ പങ്കെടുത്തു.