പേരാമ്പ്രയിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു
സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര: സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.
മിഷൻ ലോഡ് പ്രൊജക്ട് ഫോർ ഇന്റർലിങ്കിംഗ് ഓഫ് എംപ്ലോയ്മെന്റ എക്സ്ചേഞ്ച് ഗ്രാൻഡ് ഇൻ എയ്ഡ് എന്ന കേന്ദ്രസർക്കാർ പദ്ധതി പ്രകാരം വിപുലമായ തൊഴിൽമേളകൾ സംസ്ഥാനത്ത് വ്യാപകമായി നടത്തിവരികയാണ്. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും, എംപ്ലോയബിലിറ്റി സെന്ററിന്റെയും, പേരാമ്പ്ര കരിയർ ഡവലപ്മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ മൂന്നാം ഘട്ട തൊഴിൽ മേളയാണ് ഇത്.
മുപ്പതിൽപരം പ്രമുഖ കമ്പനികളും ആയിരത്തിലധികം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. രാജീവൻ പി (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, കോഴിക്കോട് & സെന്റർ മാനേജർ, സി.ഡി.സി പേരാമ്പ്ര) സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി. ജോന, എം.ആർ രവികുമാർ , സജീഷ് സി.കെ.എന്നിവർ പ്രസംഗിച്ചു.