headerlogo
local

ലൈസൻസ് പുതുക്കി നൽകുന്നതിൽ അമാന്തം; നോക്കു കുത്തിയായി വിനോദസഞ്ചാര ബോട്ടുകൾ

പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ വിനോദ സഞ്ചാര ജല നൗക കളാണ് രണ്ടു മാസമായി റിസർവോയർ ജലാശയ ത്തിൽ നങ്കൂരമിട്ട് നോക്കു കുത്തിയായി കിടക്കുന്നത്.

 ലൈസൻസ് പുതുക്കി നൽകുന്നതിൽ അമാന്തം; നോക്കു കുത്തിയായി വിനോദസഞ്ചാര ബോട്ടുകൾ
avatar image

NDR News

22 Aug 2023 06:09 PM

   പെരുവണ്ണാമൂഴി :ഒട്ടനേകം സന്ദർശകരെ ആകർഷിച്ചിരുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ വിനോദ സഞ്ചാര ജല നൗകകൾ രണ്ടു മാസമായി റിസർവോയർ ജലാശയത്തിൽ നങ്കൂരമിട്ട് നോക്കു കുത്തിയായി കിടക്കുന്നു. നിശ്ചിത ഫീസ് ഈടാക്കി ഒരു വർഷക്കാലമായി സർവീസ് നടത്തിയിരുന്ന ബോട്ടുകളാണിത്.

 60 ലക്ഷത്തോളം രൂപ വകയിരുത്തി ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കാണു പെരുവണ്ണാമൂഴി ടൂറിസം വികസനത്തിന് മുതൽക്കൂട്ടായി ബോട്ട് സർവീസ് ആരംഭിച്ചത്. ടിക്കറ്റ് ഫീസിന്റെ 25 ശതമാനം ജലസേചന വകുപ്പിന് നൽകണമെന്നതാണു വ്യവസ്ഥ. സംസ്ഥാന ടൂറിസം - ജലസേചന വകുപ്പ് മന്ത്രിമാർ യോജിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമുഴി അണക്കെട്ടു ജലാശയത്തിൽ വിനോദ സഞ്ചാരത്തിനായി സോളാർ ബോട്ടുകൾ ഓടിക്കാൻ തീരുമാനം കൈക്കൊണ്ടത്.

   ലൈസൻസ് പുതുക്കി കിട്ടുന്ന തിനായി ജലസേചന വകുപ്പിനു അപേക്ഷ കൊടുത്തതിൻമേൽ തീരുമാനമുണ്ടാകാത്തതാണു ഇപ്പോഴത്തെ പ്രതിസന്ധി എന്നറി യുന്നു. മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ സഞ്ചാരി കളുടെ എണ്ണം പെരുവണ്ണാമൂഴിയിൽ വർദ്ധിച്ചു വരുന്നുണ്ട്. ഓണം ആവുമ്പോഴേക്കും സ്ഥിതി കൂടുതൽ മെച്ചപ്പെടും. സപ്പോർട്ട് ഡാം നിർമ്മാണത്തിന്റെ പേരിൽ അണക്കെട്ട് ഭാഗം അടച്ചിട്ടിരിക്കുന്ന തിനാൽ കാര്യമായി ഒന്നും കാണാൻ ഫീസ് നൽകി ടിക്കറ്റെടുത്ത് കേന്ദ്രത്തിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് സാധിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

  വിനോദ സഞ്ചാര ബോട്ട് സർവീസാണു ഈ പരാതിക്ക് അല്പമെങ്കിലും ശമനം നൽകിയി രുന്നത്. സോളാർ ബോട്ടുകൾക്കുള്ള ലൈസൻസ് എത്രയും പെട്ടെന്ന് പുതുക്കി നൽകാൻ ജലസേചന വകുപ്പ്  സത്വര നടപടി സ്വീകരിക്കണമെന്നു കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറിയും കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗവുമായ രാജൻ വർക്കി ആവശ്യപ്പെട്ടു.

NDR News
22 Aug 2023 06:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents