ഫീനിക്സ് സ്വയം സഹായ സംഘം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
ഓൺലൈനിൽ ചരിത്ര പ്രശ്നോത്തരി മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു

നൊച്ചാട്: ഫീനിക്സ് സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. ആഗസ്റ്റ് ഒന്നു മുതൽ പതിനാല് ദിവസം ഓൺലൈനിൽ ചരിത്ര പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഹർഷിന വി.കെ.എം., ആര്യ നൊച്ചാട്, മുഹമ്മദ് ഇർഷാദ്, ബീന കീഴരിയൂര്, വിജില കെ.കെ., സബിന സിറാജ് എന്നിവർ ജേതാക്കളായി. മുഹമ്മദ് ഇർഷാദ് അഞ്ച് തവണ മത്സരം വിജയിച്ചു ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടി.
രനീഷ് ഇ.എം. സ്വാഗതം പറഞ്ഞു. കാര്യപരിപാടി നിയന്ത്രിച്ച പി.കെ. സുരേഷ് പതിനാല് ദിവസവും ചരിത്ര പ്രശ്‌നോത്തരിക്ക് മേൽനോട്ടം വഹിച്ചു. രാഘവൻ പി.കെ., ശ്രീധരൻ പി.കെ., നജ്മ ഇ.എം. എന്നിവർ സംഘത്തിൻ്റെ സ്നേഹോപഹാരം നൽകി. പ്രഭാതത്തിൽ ഫീനിക്സ് സംഘം വനിതാ പ്രവർത്തകർ ദേശിയ പതാക ഉയർത്തി. സൗദ പി.എം നേതൃത്വം നൽകി.
പി.കെ. സിജി, പി.കെ. അശ്വതി, പി.കെ. മബിഷ, നജ്മ ഇ.എം., ജസീല വി.എം., സഫ്ന എൻ.കെ., അമ്യത, ശലഭ, അശ്വതി രനീഷ്, ചന്ദ്രിക പി.കെ., ഹുസ്ന ഇ.എം. എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനം, പായസവിതരണം എന്നിവ നടന്നു. എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളെ ചടങ്ങിൽ അനുമോദിച്ചു.