കെ.എസ്.ഇ.ബിയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
രണ്ട് വർഷത്തിലേറെയായി കുടിശികയായ തുകയ്ക്ക് ആകർഷകമായ പലിശ ഇളവ്

മേപ്പയൂർ: വൈദ്യുതി ചാർജിൽ രണ്ട് വർഷത്തിൽ കൂടുതൽ കുടിശികയായ ഉപഭോക്താക്കൾക്കായി കെ.എസ്.ഇ.ബി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ച കേസുകളും കോടതിയിൽ തീർപ്പാകാതെ ഇരിക്കുന്ന കേസുകളും ഈ പദ്ധതിയിൽ പരിഗണിക്കും.
നിലവിൽ ഉള്ള 18 ശതമാനം പലിശ നിരക്ക് 4 ശതമാനം വരെയായി ഇളവ് ചെയ്യും. തുക ഒന്നിച്ച് അടക്കുമ്പോൾ പലിശ തുകയിൽ വീണ്ടും 2 ശതമാനം ഇളവ് ലഭിക്കും. തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. അപേക്ഷകൾ ഡിസംബർ 26 വരെ സെക്ഷൻ ഓഫീസുകളിൽ സ്വീകരിക്കുമെന്ന് വടകര ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.