മഞ്ഞപ്പുഴ - രാമൻ പുഴ പുനരുജ്ജീവന ശില്പശാല നാളെ
കാലത്ത് 10.30 ന് നടുവണ്ണൂർ പഞ്ചായത്ത് ഹാളിലാണ് പരിപാടി
നടുവണ്ണൂർ: ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലൂടെ കടന്നുപോകുന്ന മഞ്ഞപ്പുഴ - രാമൻ പുഴ പുനരുജ്ജീവന ശില്പശാല നാളെ ആഗസ്റ്റ് എട്ട് ചൊവ്വാഴ്ച കാലത്ത് 10.30 ന് നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ നടക്കും. രാമൻ പുഴയെ അടിസ്ഥാനമാക്കി പഞ്ചായത്തിൽ നടപ്പിലാക്കാവുന്ന വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
മഞ്ഞപ്പുഴ - രാമൻ പുഴയെ അടിസ്ഥാനമാക്കിയുള്ള സമഗ്രവികസനത്തിനായുള്ള ഒരു മാസ്റ്റർ പ്ലാൻ അഡ്വ: കെ.എം.സച്ചിൻ ദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ തയ്യാറാക്കി വരികയാണ്. അതിൻ്റെ ഭാഗമായ രാമൻ പുഴ നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൻ്റെ വൈവിധ്യമാർന്ന വികസന മേഖലയുടെ ഏറ്റവും പ്രധാന വിഭവ കേന്ദ്രമാണ്. എന്നാൽ അതിൻ്റെ ശരിയായ പരിപാലനം നടത്താൻ കഴിയാതെ വന്നത് മൂലം നിരവധി പാരിസ്ഥിതിക - സാമൂഹ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.