കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി ബാംബൂ സ്കിൽ ടെസ്റ്റിന് തുടക്കം കുറിച്ചു
ഹാൻഡിക്രാഫ്റ്റ് തൃശ്ശൂർ ഓഫീസ് ഇൻചാർജ് വിനോദ് കെ.ജി. പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടൂർ: കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി ഹാൻഡി ക്രാഫ്റ്റ് തൃശൂർ ഓഫീസിന്റെ സഹായത്തോടെ ബാംബൂ സ്കിൽ ടെസ്റ്റിന് തുടക്കം കുറിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലായി പരിപാടി ആരംഭിക്കുവാനാണ് പദ്ധതി ഉദ്ദേശ്യം. സ്കിൽ ടെസ്റ്റ് കഴിഞ്ഞവർക്ക് ഘട്ടം ഘട്ടമായി തൊഴിൽ തുടങ്ങുമെന്നും ബാങ്ക് സഹായം, വില്പന നടത്താനുള്ള സഹായങ്ങൾ മറ്റ് സർക്കാർ സഹായങ്ങൾ എന്നിവ ഏർപ്പാടാക്കി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹാൻഡിക്രാഫ്റ്റ് തൃശൂർ ഓഫീസ് ഇൻചാർജ് വിനോദ് കെ.ജി. പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സുനി എൻ.വി. അധ്യക്ഷത വഹിച്ചു. പ്രസീന ടി.പി., നിഷ കുന്നത്ത്, ധന്യ ചേളന്നൂർ എന്നിവർ പ്രസംഗിച്ചു.