വിസ്ഡം ഗേൾസ് ജില്ലാ വിദ്യാർത്ഥിനീ സമ്മേളനം ഇന്ന് മേപ്പയൂരിൽ
വിസ്ഡം ഗേൾസ് സംസ്ഥാന സെക്രട്ടറി പി. റജ് വ സമ്മേളനം ഉദ്ഘാടനം ചെയ്യും
പയ്യോളി: വിസ്ഡം ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാ വിദ്യാർത്ഥിനീ സമ്മേളനം ഇന്ന് മേപ്പയൂർ ഇരിങ്ങത്ത് ഗ്രീൻ ഓക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30 ന് വിസ്ഡം ഗേൾസ് സംസ്ഥാന സെക്രട്ടറി പി. റജ് വ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിസ്ഡം സ്റ്റുഡൻറ്സ് ജില്ലാ പ്രസിഡൻ്റ് ഫാരിസ് അൽഹികമി അധ്യക്ഷത വഹിക്കും. വിസ്ഡം ജില്ലാ പ്രസിഡൻ്റ് ടി.പി. അബ്ദുൽ അസീസ്, ഷബീബ് സ്വലാഹി, ഡോ.സി.പി. അബ്ദുല്ല ബാസിൽ, അബ്ദുറഹ്മാൻ ചുങ്കത്തറ, സഫാന സലീം, മുജാഹിദ് അൽഹികമി പറവണ്ണ, സ്വാലിഹ് അരിക്കുളം, മുജാഹിദ് ബാലുശ്ശേരി, കെ. ജമാൽ മദനി എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം 5 മണിക്ക് പരിപാടി സമാപിക്കും. സ്വാലിഹ ''സദ് വൃത്ത' എന്ന പേരിൽ നടത്തുന്ന പ്രോഗ്രാമിന് രജിസ്ടർ ചെയ്ത എല്ലാവരും 8 മണിക്ക് തന്നെ റജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ അറിയിച്ചു.