കെ എം സി സി പ്രവർത്തകർ സേവനം വേതനമായി കാണാൻ ശീലിച്ചവർ: അബ്ബാസലി തങ്ങൾ
ഗ്ലോബൽ കെ എം സി സി എലത്തൂർ മേഖല കമ്മിറ്റി ആംബുലൻസ് സമർപ്പണവും, ഗ്രീൻ ഗ്ലോബൽ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.

എലത്തൂർ: കെ എം സി സി പ്രവർത്തകർ സേവനം വേതനമായി കാണാൻ ശീലിച്ചവരാണെന്നും, ജാതി മത രാഷ്ട്രീയ ഭേദമന്യെ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങാവാൻ പ്രതിജ്ഞയെടുത്ത വരാണെന്നും ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിയുടേത് പകരം വെക്കാനാവാത്ത മാതൃകയാണെ ന്നും പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പറഞ്ഞു.
ഗ്ലോബൽ കെ എം സി സി എലത്തൂർ മേഖല കമ്മിറ്റി ആംബുലൻസ് സമർപ്പണവും ഗ്രീൻ ഗ്ലോബൽ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. ഷാസിൽ മൊഹിയുദ്ധീൻൻ്റെ ഖിറാഅത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ ഗ്ലോബൽ കെ എം സി സി എലത്തൂർ മേഖല പ്രസിഡണ്ട് മൻസൂർ അലി ചാത്തനാടത്ത് അദ്ധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കെ എം സി സി രക്ഷാധികാരി ടി.മുസ്തഫ, ജന:സെക്രട്ടറി സലാം പാളിയത്തിൽ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ ഒ.പി ഷിജിന, മനോഹരൻ മാങ്ങാറിയിൽ, മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി സാഹിർ കുട്ടമ്പൂർ, മണ്ഡലം വൈ: പ്രസിഡണ്ട് സലീം ഹാജി മാളിയേക്കൽ, സെക്രട്ടറി ടി.എൻ ഹനീഫ ഹാജി, യൂത്ത് ലീഗ് മണ്ഡലം ജന:സെക്രട്ടറി നിസാർ പറമ്പിൽ, മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് മാട്ടുവയിൽ അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി മുഹമ്മദ് കോയ പാണ്ടികശാല, ട്രഷർ ആസിഫ് ടി.കെ, സലീം കല്ലോത്ത്,മേഖല യൂത്ത് ലീഗ് പ്രസിഡണ്ട് വാസിദ് , മുഹമ്മദ് കോയ കെ.എം, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പൂണാട്ടിൽ വത്സൽ, കുന്നുമ്മൽ മുഹമ്മദ് കോയ, ബി.എച്ച് കുഞ്ഞഹമ്മദ് ഹാജി, എന്നിവർ സംസാരിച്ചു. ഖത്തർ കെ എം സി സി കോഴിക്കോട് ജില്ലാ സെക്രട്ടറി റൂബിനാസ് കോട്ടേടത്ത്,റാസിക്ക് പാണ്ടികശാല, ഗഫൂർ മോയിൻ കണ്ടി,യഹിയ ജി.എം,ഷെരീഫ് അഴീക്കൽ, ബഷീർ മാളിയേക്കൽ, മൂസ പുതിയത്ത്, യൂനസ് ,എന്നിവർ നേതൃത്വം നൽകി.
ഗ്രീൻ ഗ്ലോബൽ വെൽഫെയർ &ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അബ്ദുൽ കരീം കരിയാട്ടിൽ സ്വാഗതവും, ജന: കൺവീനർ മുഹമ്മദ് ഹാസിഫ് എസ്.എം പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തുകയുണ്ടായി.