headerlogo
local

കല്ലോട് ജി.എൽ.പി സ്കൂളിൽ വായന സദസ്സ്  സംഘടിപ്പിച്ചു

കൂത്താളി ഗ്രാമപഞ്ചായത്തും വിദ്യാരംഗം കലാ സാഹിത്യ വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 കല്ലോട് ജി.എൽ.പി സ്കൂളിൽ വായന സദസ്സ്  സംഘടിപ്പിച്ചു
avatar image

NDR News

28 Jul 2023 08:09 PM

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തും വിദ്യാരംഗം കലാ സാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിച്ച വായന സദസ്സ് സംഗീത നൃത്ത സദസ്സോടെ കല്ലോട് ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു നില വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

കവിയും സാഹിത്യകാരനും അധ്യാപകനുമായ ജി രവി മുഖ്യ അതിഥിയായി. പേരാമ്പ്ര എ.ഇ.ഒ ബിനോയ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രതി ടീച്ചർ , പി.ടി.എ പ്രസിഡണ്ട് കൃഷ്ണൻ മാസ്റ്റർ , സ്കൂൾ ലീഡർ ശ്രീ ഗണേഷ് , വിദ്യാരംഗം എക്സിക്യൂട്ടീവ് മെമ്പർ ശാന്തിനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

 എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി.കൂത്താളി ഗ്രാമ പഞ്ചായത്ത് വിദ്യാരംഗം കൺവീനർ റീന ടീച്ചർ സ്വാഗതവും വിദ്യാരംഗം ജില്ല കമ്മറ്റി മെമ്പർ ബി.ബി ബിനീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

NDR News
28 Jul 2023 08:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents