കക്കഞ്ചേരിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
അനുസ്മരണം വാർഡ് മെമ്പർ ചന്ദ്രിക പൂമഠത്തിൽ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി :അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം കക്കഞ്ചേരിയിൽ നടന്നു.
യു ഡി എഫ് സംഘടിപ്പിച്ച അനുസ്മരണം വാർഡ് മെമ്പർ ചന്ദ്രിക പൂമഠത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖ ലീഗ് സിക്രട്ടറി ടി കെ മമ്മുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തുകയുണ്ടായി.
അബു ഹാജി പാറക്കൽ, എ കെ ലിനീഷ് കുമാർ, സി കുഞ്ഞിപര്യയ്, രജീഷ് കാക്കോത്ത്, റഹിം എടത്തിൽ, കെ കിഷോർ ,വി ടി മനോജ്, ടി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, സിറാജ് ചിറ്റേടത്ത്, ഉണ്ണി മണിയോത്ത്, ടി കെ നജീബ്, വിവി നജീബ്, എന്നിവർ സംസാരിച്ചു.