ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഫീനിക്സ് സ്വയം സഹായ സംഘം അനുശോചിച്ചു
കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു

നൊച്ചാട്: കേരളത്തിൻ്റെ ജനനായകനും മുൻ മുഖ്യമന്ത്രിയും 53 വർഷം കേരള നിയമസഭയിൽ ജനപ്രതിനിധിയുമായ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ നൊച്ചാട് ചേർന്ന ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം അനുശോചന യോഗം നടത്തി. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഇ.എം. കുഞ്ഞിക്കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.പി. റാഷിദ്, പി.കെ. ശ്രീധരൻ, എൻ.കെ. ഷാജി, എൻ.കെ. സുജിത്ത്, ഇ.എം. സജീർ എന്നിവർ സംസാരിച്ചു. ഇ.എം. രനീഷ് യോഗത്തിന് നന്ദി പറഞ്ഞു.